THE GREATFATHER

BEGUM JAAN

QUEEN TEASER

ORU MEXICAN APARATHA

Sunday 12 March 2017

സംവിധായകൻ ദീപൻ അന്തരിച്ചു




സംവിധായകൻ ദീപൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പുതിയമുഖം, ഹീറോ തുടങ്ങി ഏഴുസിനിമകൾ സംവിധാനം ചെയ്തു.ഡോൾഫിൻ ബാർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ഷാജി കൈലാസിന്റെ സഹായിയാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. ആറാം തമ്പുരാൻ,എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. പിന്നീട് 2003ല്‍ സായികുമാറിനെ പ്രധാനകഥാപാത്രമാക്കി ദ് കിങ് മേക്കർ ലീഡർ എന്ന പൊളിറ്റിക്കൽ സിനിമ ഒരുക്കി. 2009ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം പുതിയമുഖത്തിലൂടെ ദീപൻ അറിയപ്പെടുന്ന സംവിധായകനായി മാറി.

ഹീറോ, സിം, ഡി കമ്പനി എന്ന നാലു സംവിധായര്‍ ഒന്നിച്ച ചിത്രത്തില്‍ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍, ഡോൾഫിൻ ബാർ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി സത്യ എന്ന പേരിൽ ഒരു സിനിമ ഒരുക്കുന്നതിനിടെയാണ് ആക്സമികമായി മരണം സംഭവിക്കുന്നത്. 

dheepan,malayalam,director,news,filim,movie,cinema,kerala,mallu,died,director dheepan

No comments:

Post a Comment