ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന രോഗങ്ങളില്‍ മുമ്പിലാണു ഹൃദയാഘാതം. ഇതു സംഭവിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പു തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുമെന്നു പറയുന്നു. ഈ ആറ് ലക്ഷണങ്ങള്‍ ഒരുമിച്ചു വന്നാല്‍ എത്രയും പെട്ടെന്നു വൈദ്യസഹായം തേടുക. ഇതു നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നതിന്റെ സൂചനയാണ്.
ശ്വസിക്കാനുള്ള ബുദ്ധിമുട്ടും തലചുറ്റലും വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.
മാറെല്ലിനു താഴെ വലതുവശത്തായി ഉണ്ടാകുന്ന വേദനയും സൂക്ഷിക്കണം.
ഹൃദയമിടിപ്പു വേഗത്തിലാകുകയും തലചുറ്റല്‍, ശ്വാസതടസം എന്നിവ ഒപ്പം ഉണ്ടാകുകയും ചെയ്താല്‍ വളരെ ശ്രദ്ധിക്കണം. മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം ശരീരത്തിന് അകാരണമായ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നതും നിസാരമായി കാണരുത്.
ഈ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം കണ്ണങ്കിലിനും പാദത്തിനും നീര് ഉണ്ട് എങ്കിലും സൂക്ഷിക്കണം.
No comments:
Post a Comment